കരുവാറ്റാ വൈ.എം.സി.എ ആഫീസ് മന്ദിരം ഉദ്ഘാടനം

കരുവാറ്റാ വൈ.എം.സി.എ പുതിയതായി പണി കഴിപ്പിച്ച ആഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം വൈ എം സി എ ദേശീയ അദ്ധ്യക്ഷൻ ഡോ.വിൻസന്റ് ജോർജ്ജ് നാളെ വൈകിട്ട് 4ന് നിർവ്വഹിക്കും.3.30ന്
മന്ദിരത്തിന്റെ കൂദാശ കർമ്മം കരുവാറ്റാ മാർ യാക്കൂബ് ബുർദ്ദാന ഓർത്തഡോക്സ് ഇടവക വികാരി റവ.ഫാ.റ്റി.എസ്.നൈനാൻ മറ്റ് സഭാവിഭാ​ഗങ്ങളിലെ വികാരിമാരുടെ സാന്നിദ്ധ്യത്തിൽ നിർവ്വഹിക്കും. തുടർന്ന് ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് ശാമുവൽ തമ്പാൻ അദ്ധ്യക്ഷനാകും. നാഷണൽ ട്രഷറാർ റജി ജോർജ്ജ്, മുൻ ദേശീയ അദ്ധ്യക്ഷൻ ജസ്റ്റിസ് (റിട്ട) ബഞ്ചമിൻ കോശി, കേരള റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ, നാഷണൽ ജനറൽ സെക്രട്ടറി എൻ.വി.എൽദോ, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, അഡ്വ. ജോസഫ്‌ ജോൺ, സബ്‌ റീജിയണൽ ചെയർമാൻ കെ. റ്റി. ചെറിയാൻ, വാർഡ്‌ മെമ്പർ ശ്രീലേഖ മനു, റീജിയണൽ സെക്രട്ടറി ഡേവിഡ് ശാമുവൽ, സെക്രട്ടറി ജെയ് സ് മാത്യൂ . ട്രഷറാർ കെ.ഒ. യോഹന്നാൻ തുടങ്ങിയവർ സംസാരിക്കും.
ചടങ്ങിൽ നാഷണൽ പ്രസിഡന്റ് വിൻസന്റ് ജോർജ്ജ്, നാഷണൽ ട്രഷറാർ റെജി ജോർജ്ജ്, കേരള റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ, മുൻ ദേശീയ അദ്ധ്യക്ഷൻ ജെ.ബി. കോശി, നാഷണൽ ജനറൽ സെക്രട്ടറി എൻ.വി.എൽദോ എന്നിവരെ ആദരിക്കും.

Related Articles

Back to top button