കരുവന്നൂർ മോഡൽ..കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പ്…ഇഡി അന്വേഷണം….

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനു സമാനമായ രീതിയിൽ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പെന്ന് ആരോപണം .ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇ.ഡി. അന്വേഷണം ആരംഭിച്ചു .ഇതോടെ സിപിഎമ്മിന് കുട്ടനെല്ലൂർ ബാങ്ക് മറ്റൊരു തലവേദനയായേക്കും എന്ന് സൂചന . ചെറിയ ഈടിന്മേലും വ്യാജരേഖകളിലും കോടിക്കണക്കിനു രൂപ വായ്പ നല്‍കിയതു സംബന്ധിച്ച് നല്‍കിയ പരാതികള്‍ ഒല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും ആരോപണമുയർന്നു. രണ്ടു പരാതികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.

അഡ്മിനിസ്‌ട്രേറ്റര്‍ ഭരണകാലത്താണ് പരാതികളുണ്ടായത്. സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ള ഒട്ടേറെ പേര്‍ക്ക് ചെറിയ ഈടിന്മേല്‍ അനുവദിക്കാന്‍ പാടില്ലാത്തതിനേക്കാള്‍ ഇരട്ടിയോ അതിലധികമോ വായ്പയാണ് നല്‍കിയതെന്നു പരാതിയില്‍ പറയുന്നു. ഒരേ വസ്തു ഈടിന്മേല്‍ അഞ്ച് വായ്പകള്‍ വരെ നല്‍കിയിട്ടുണ്ട്. മാത്രമല്ല, പ്രവര്‍ത്തന പരിധിക്കു പുറത്തുള്ളവര്‍ക്ക് അംഗത്വം നല്‍കിയും വായ്പകള്‍ നല്‍കി. ഇപ്രകാരം കോടിക്കണക്കിനു രൂപയുടെ തിരിമറി നടത്തിയതിനു പിന്നില്‍ കമ്മിഷന്‍ ഏര്‍പ്പാടുണ്ടെന്നാണ് സംശയം .വര്‍ഷങ്ങളായി സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. പരാതികള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 32.92 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു .

Related Articles

Back to top button