കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്..നിലപാട് കടുപ്പിച്ച് ഇഡി…

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ നിലപാട് കടുപ്പിച്ച് ഇഡി. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസും കൗണ്‍സിലര്‍ പി കെ ഷാജനും ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണം . രാവിലെ 10 മണിയോടെ ഹാജരാകാനാണ് ഇരുവർക്കും നിർദ്ദേശം നൽകിയത്. തെര‌ഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു.

ഇന്നലെ സിപിഎം സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെയും മണിക്കൂറുകളോളം ഇ‍ഡി ചോദ്യം ചെയ്തിരുന്നു. പി കെ ബിജുവിനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പി കെ ബിജുവിനൊപ്പം നോട്ടീസ് ലഭിച്ച സിപിഐഎം തൃശൂര്‍ കൗണ്‍സിലര്‍ പി കെ ഷാജന്‍ ഇന്ന് ഹാജരായേക്കും.സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡി കണ്ടെത്തൽ. ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വർ‍ഗീസിൽ നിന്ന് ഇഡി തേടുന്നത്.

Related Articles

Back to top button