കരിപ്പൂരിൽ മുഹമ്മദിന്‍റെ വയറിൽ നിന്ന് കണ്ടെടുത്തത് 63 ലക്ഷം രൂപയുടെ സ്വർണം…….

കരിപ്പൂർ എയർപോർട്ടിൽ 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാടി സ്വദേശികളായ സജീർ (32) അബു സാലിഹ് (36) എന്നിവരാണ് പിടിയിലായത്. ക്യാപ്സ്യൂളുകളായി വിഴുങ്ങിയായിരുന്നു കടത്താൻ ശ്രമിച്ചത്. മുഹമ്മദാണ് സ്വർണ്ണം വിഴുങ്ങി കടത്താൻ ശ്രമിച്ചത്. സ്വർണ്ണം വാങ്ങാൻ എത്തിയതാണ് മറ്റു രണ്ടുപേർ. ഇവരുടെ വാഹനമടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Back to top button