കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം..നാലു തൊഴിലാളികള്‍ മരിച്ചു….
കരിങ്കല്‍ ക്വാറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .തമിഴ്‌നാട്ടിലെ കരിയപട്ടിക്ക് സമീപം ആവിയൂര്‍ ഗ്രാമത്തിലെ ക്വാറിയിലാണ് സ്ഫോടനം നടന്നത് .. ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചുവെച്ചിരുന്നിടത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 20 കിലോമീറ്റര്‍ ചൂറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
സ്‌ഫോടനത്തെ തുടര്‍ന്ന് ഗോഡൗണിനു സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു. സമീപത്തെ വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ക്വാറി സ്ഥിരമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.