കരയിലെ മണ്ണിനടിയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം..പുഴക്കരയിൽ സിഗ്നൽ..ഇനി തിരച്ചിൽ പുഴയിലേക്ക്…

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മണ്ണിനയിടിയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം.നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗം​ഗം​ഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം ഇപ്പോൾ ഉള്ളത്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് ഇപ്പോൾ സംഘം പരിശോധന നടത്തുന്നത്.

സ്കൂബ ഡൈവേഴേ്സ് സംഘമാണ് ഗം​ഗം​ഗാവലി പുഴയില്‍ തെരച്ചില്‍ നടത്തുന്നത്. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ​ പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.

Related Articles

Back to top button