കരമന അഖിൽ കൊലപാതകം..കൊലയാളി സംഘത്തിലെ ഡ്രൈവർ അനീഷ് പിടിയിൽ….

കരമന അഖില്‍ വധക്കേസില്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട ഒരാൾ പൊലീസ് പിടിയിൽ . ഡ്രൈവർ അനീഷാണ് പിടിയിലായത് . ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് പിടികൂടിയത് .ബാക്കി മൂന്ന് പ്രതികള്‍ ഒളിവിലാണെന്നാണ് സൂചന .

അഖിൽ, വിനീത്, സുമേഷ് എന്നിവരാണ് ഒളിവിലുള്ളത് .ഇവർ ലഹരിസംഘത്തിലെ ​ഗുണ്ടാ സംഘമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. കൊലപാതകത്തിന് കാരണം മുൻവൈരാ​ഗ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. എതിർ സംഘത്തിലെ ആളുകളെ അഖിൽ കല്ലുകൊണ്ട് തലയ്ക്ക് ആക്രമിച്ചിരുന്നു. തുടർന്നുണ്ടായ വൈരാഗ്യം മൂലം എതിർസംഘത്തിൽപ്പെട്ടയാളുകൾ ഇന്നലെ അഖിലിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത് .

Related Articles

Back to top button