കരമന അഖില്‍ കൊലപാതകം..മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍….
കരമന അഖില്‍ കൊലക്കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍. സുമേഷ് ആണ് പിടിയിലായത്.തിരുവനന്തപുരം കരിക്കകത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് സുമേഷ്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നു പേരും പിടിയിലായി.
കഴിഞ്ഞ ദിവസമാണ് റോഡരികിൽ വെച്ച് അഖിലിനെ മൂന്ന് പേർ അടങ്ങുന്ന സംഘം അടിച്ചു വീഴ്ത്തിയും കല്ലിട്ടും കൊലപ്പെടുത്തിയത്.