കരമന അഖിലിന്റെ കൊലപാതകം അതിക്രൂരമായി..ഭാരമുള്ള കല്ലെടുത്തെറിഞ്ഞത് നിരവധി തവണ..സിസിടിവി ദൃശ്യങ്ങൾ പുറത്ത്…
കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ ദൃശ്യങ്ങൾ പുറത്ത് . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണ് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.മൂന്നുപേർ സംഘം ചേർന്ന് ആയിരുന്നു ആക്രമണം. കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചു.ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞു,ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിലത്തിട്ട് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം .
.വിനീത് ,അനീഷ്, അപ്പു എന്നിവരാണ് കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നത്.കേസിൽ നാല് പ്രതികൾ ഉണ്ടെന്ന് പോലീസ് .കരമന അനന്തു വധക്കേസ് പ്രതി കിരൺ കൃഷ്ണനും സംഘത്തിൽ ഉണ്ട്. കിരൺ കൃഷ്ണയാണ് വണ്ടിയോടിച്ചത്.ബാറിലുണ്ടായ തർക്കമാണ്കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.വട്ടപ്പാറ സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.