കരണിയിലെ കൊലപാതക ശ്രമം.. പ്രതി പിടിയിൽ…

കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍. ആലുവ കോമ്പാറ വെളുങ്കോടന്‍ വി എസ് ബിലാല്‍ (30 ) ആണ് മീനങ്ങാടി പൊലീസിന്റെ പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എറണാകുളം, തൃക്കാക്കരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മുന്‍പ് കാപ്പ ചുമത്തി ശിക്ഷിക്കപ്പെട്ടയാളാണ് ബിലാല്‍.

ഇതോടെ കേസില്‍ ഉള്‍പ്പെട്ട പതിനഞ്ച് പ്രതികളില്‍ പതിമൂന്നുപേരും പിടിയിലായി. ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. 12-10-2023 ന് പുലര്‍ച്ചെ 2.30 നായിരുന്നു മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും, നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി 12 പേരെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ബിലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ബത്തേരി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button