കരടിവേഷം കെട്ടാൻ ആളിനെ ആവശ്യമുണ്ട് !!!! പ്രതിദിന ശമ്പളം…..

കൃഷി നശിപ്പിക്കുന്ന മൃഗങ്ങളില്‍ നിന്നും, പ്രത്യേകിച്ച്‌ കുരങ്ങുകളില്‍ നിന്നും തങ്ങളുടെ വിളകളെ സംരക്ഷിക്കാൻ കര്‍ഷകര്‍ ഒരു പഴയ തന്ത്രം സ്വീകരിച്ചിരിക്കുകയാണ്. അലഞ്ഞ് തിരിഞ്ഞു നടക്കുന്ന കന്നുകാലികളില്‍ നിന്നും കുരങ്ങൻമാരില്‍ നിന്നും വിളകളെ സംരക്ഷിക്കാൻ കരടികളുടെ വേഷം ധരിച്ച്‌ വയലുകളില്‍ കറങ്ങാൻ ആളുകളെ നിയമിച്ചിരിക്കുകയാണ് കര്‍ഷകര്‍. പുരുഷൻമാരെ മാത്രമാണ് ഈ ജോലിക്കായി നിയമിക്കുന്നത്.

ഇത്തരത്തില്‍ കരടി വേഷം ധരിക്കാൻ എത്തുന്നവർക്ക് പ്രതിദിനം 250 രൂപ നിരക്കിലാണ് ആളുകളെ നിയമിച്ചിരിക്കുന്നത്. ലഖിംപൂര്‍ ഖേരി ജില്ലയിലെ ചില ഗ്രാമങ്ങളിലാണ് പരീക്ഷണം നടത്തുന്നത്. കുരങ്ങുകളെയും വയലില്‍ അലഞ്ഞ് നടക്കുന്ന കന്നുകാലികളെയും നിയന്ത്രിച്ചില്ലെങ്കില്‍ കര്‍ഷകരുടെ മാസങ്ങളുടെ അധ്വാനം പാഴായി പോകുമെന്ന് കര്‍ഷകര്‍ പറയുന്നു. റെക്‌സിൻ കൊണ്ട് നിര്‍മ്മിച്ച കരടി വസ്ത്രം ധരിക്കുന്നത് എളുപ്പമല്ല, ചൂടും ഈര്‍പ്പവുമുള്ള സാഹചര്യങ്ങളില്‍ വയലുകളില്‍ നടക്കാനോ ഓടാനോ ബുദ്ധിമുട്ടാണ് അവര്‍ വ്യക്തമാക്കി. എന്നാല്‍ രാത്രിയില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ അകറ്റാനുള്ള വഴികള്‍ ഇപ്പോളും കണ്ടെത്തിയിട്ടില്ല.

Related Articles

Back to top button