കയ്യിൽ നയാപൈസയില്ല..തലസ്ഥാനത്ത് ബക്കറ്റ് പിരിവിനിറങ്ങി കോൺഗ്രസ്…

കോൺഗ്രസ് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്ത് ബക്കറ്റ് പിരിവിനിറങ്ങി കെപിസിസി. നരേന്ദ്ര മോദിയുടെ കോൺഗ്രസ് ദ്രോഹ നടപടികള്‍ക്കെതിരായ എഐസിസിയുടെ ആഹ്വാനം ഏറ്റെടുത്താണ് കെപിസിസി ബക്കറ്റ് പിരിവിനായി ഇറങ്ങിയത് .എംഎം ഹസൻ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പിരിവ് നടന്നത്. സാധാരണക്കാരുടെ കയ്യില്‍ നിന്നും, തൊഴിലാളികളുടെ കയ്യില്‍ നിന്നും കിട്ടുന്ന കാശ് മതി തങ്ങള്‍ക്കെന്നും അതിന് വലിയ വിലയുണ്ടെന്നും എംഎം ഹസൻ പറഞ്ഞു.

കേരളത്തിലുടനീളം യുഡിഎഫ് പ്രവര്‍ത്തകര്‍ പിരിവ് നടത്താനാണ് തീരുമാനമെന്നും എംഎം ഹസൻ അറിയിച്ചു. രസീത് കൊടുത്താണ് പണപ്പിരിവ്. കോൺഗ്രസ് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതോടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനോ പ്രവര്‍ത്തനങ്ങള്‍ക്കോ അടക്കം പണമില്ലാതെ പ്രതിസന്ധിയിലാണ് കോൺഗ്രസ് .കോൺഗ്രസിനെ ഇല്ലാതാക്കാൻ മോദിയുടെ നീക്കമാണിതെന്നും പിരിവ് നടത്തി ഇതിനെ ചെറുക്കുമെന്നും നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നതാണ് .

Related Articles

Back to top button