കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവം…. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച…

കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് വിമർശനം. പുലർച്ചെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ ആറര മണിക്കൂറിന് ശേഷമാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിലെ പോരായ്മയാണ് പുലി ചത്തതിന് പിന്നിലെന്ന വിമർശനമാണ് ഉയരുന്നത്. പുലി കുടുങ്ങിയത് പന്നിക്കെണിയിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Related Articles

Back to top button