കമല ഹാരിസിന് തീവ്ര ഇടതുപക്ഷ ചിന്താഗതി.. പരിഹാസവുമായി ഡൊണാൾഡ് ട്രംപ്…
ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയായി നാമനിർദേശം ചെയ്യപ്പെട്ട കമല ഹാരിസിന് തീവ്ര ഇടതുപക്ഷ ഭ്രമമാണെന്നും അവർ ഭരിക്കാൻ യോഗ്യയല്ലെന്നും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഹസിച്ചു. കമല ഹാരിസിന്റെ സ്ഥാനാർഥി നിർണയത്തിനു ശേഷം റിപ്പബ്ലിക്കൻ പാർട്ടി ആദ്യമായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ട്രംപ് രൂക്ഷ വിമർശനം നടത്തിയത്.
എപ്പോഴെങ്കിലും അധികാരത്തിൽ കയറാൻ അവസരം ലഭിച്ചാൽ നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്ന തീവ്ര ഇടതുപക്ഷ ചിന്താഗിക്കാരിയാണ് അവർ. അത് അനുവദിക്കാൻ സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു. താൻ നല്ലവനാകേണ്ടതായിരുന്നു, വെടിയേറ്റപ്പോൾ ഞാൻ സുന്ദരനായി. കാമല ഹാരിസ് രാജ്യത്തെ വേഗത്തിൽ നശിപ്പിക്കാൻ മാത്രം ഭയങ്കരിയാനിന്നും അദ്ദേഹം ആരോപിച്ചു.
മൂന്നര വർഷത്തിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടി ഈ രാജ്യത്തോട് എന്താണ് ചെയ്തത്, ഞങ്ങൾ അത് മാറ്റാൻ പോകുന്നു. പക്ഷേ, അവർ നമ്മുടെ രാജ്യത്തോട് ചെയ്തത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ട്രംപ് പറഞ്ഞു.