കപ്പലിലേക്ക് റിക്രൂട്ട് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ…..
അമ്പലപ്പുഴ: വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ.നാസിക്കിൽ ഗ്ലോബൽ മൊബിലിറ്റി എന്ന സ്ഥാപനം നടത്തുകയും വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞു നിരവധി ആളുകളുടെ അടുത്തു നിന്നും പണം സ്വീകരിച്ച് തട്ടിപ്പ് നടത്തുകയും ചെയ്ത അനിൽ ഭഗവാൻ പഗാരെ എന്ന ആളെ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തു. രാമങ്കരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് ഇയാളെ മഹാരാഷ്ട്രയിലെ നാസിക്കിലെ ശ്രീറാംപൂരിനടുത്തുള്ള പൊങ്കൽവസ്തി എന്ന സ്ഥലത്ത് വെചാണ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019-20 കാലഘട്ടത്തിൽ ഗോവയിലെ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം രാമങ്കരി ഇൻസ്പെക്ടർ പ്രദീപ് ജെ, സബ് ഇൻസ്പെക്ടർ ഷൈലകുമാർ, എ.എസ്.ഐമാരായ പ്രേംജിത്ത്, റിജോ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്