കപ്പടിച്ച് കൊല്‍ക്കത്ത..തകർന്ന് ഹൈദരാബാദ്…
മൂന്നാം തവണയും ഐപിഎല്‍ കിരീടമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.ചെന്നൈയിൽ നടന്ന ഫൈനലിൽ കരുത്തരായ പാറ്റ് കമ്മിൻസിന്റെ സൺ റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 113 റൺസിൽ പുറത്താക്കിയ കൊൽക്കത്ത വെറും 10.3 ഓവറുകളിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയത്തിൽ എത്തുകയായിരുന്നു. 26 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന വെങ്കടേഷ് അയ്യറിന്റെ വെടിക്കെട്ടാണ് കൊൽക്കത്തയുടെ ജയം അനായാസമാക്കിയത്.