കന്യാകുമാരിയിലെ കണ്ണാടിപ്പാലം ഡിസംബറിൽ തുറക്കുമെന്ന് മന്ത്രി…
നാഗർകോവിൽ: കന്യാകുമാരിയിൽ വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിട്ടുള്ള പാറയ്ക്കും ഇടയിൽ നിർമിക്കുന്ന കണ്ണാടിപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ മാസം അവസാനത്തിൽ പൂർത്തിയാകുമെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി.വേലു അറിയിച്ചു.ബുധനാഴ്ച പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നേരിൽ വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള കണ്ണാടിപ്പാലം 37 കോടി ചെലവിലാണ് നിർമിക്കുന്നത്. ശാസ്ത്രീയമായ രീതിയിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് കണ്ണാടിപ്പാലം നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.