കനാലിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി
അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽ വെ പാലത്തിൽ നിന്നും കനാലിലേക്ക് ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. അരൂർ കരിങ്ങാനം കുഴിയിൽ ആതിര (32) നെ ആണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ 9 – 50 ഓടെ ആയിരുന്നു സംഭവം. സ്പിൽ വെ പാലത്തിൽ നിന്നും യുവതി വെള്ളത്തിലേക്ക് ചാടുന്നതു കണ്ട് അതുവഴി വന്ന നാട്ടുകാർ പിന്നാലെ കനാലിൽ ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് എത്തി യുവതിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.കരുവാറ്റയിലാണ് ആതിരയുടെ ഭർത്താവിൻ്റെ വീട്.