കനത്ത മഴ..ഹരിപ്പാട് വയോധികൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു…

ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു.ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മുട്ടം പറത്തറയിൽ ദിവാകരനെയാണ് (68) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം കനത്തമഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ജലയാശങ്ങളിൽ സർവീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ് .

Related Articles

Back to top button