കനത്ത മഴ..വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം…

മഴവെള്ളത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചു.എട്ടും പത്തും വയസുള്ള ആൺകുട്ടികളാണ് അപകടത്തിൽ പെട്ടത്.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഡൽഹിയിലെ ഉസ്മാൻപൂർ മേഖലയിലാണ് സംഭവം നടന്നത്.ഏകദേശം അഞ്ചടിയോളം താഴ്ചയുള്ള കുഴിയിലാണ് കുട്ടികൾ വീണത്.കുട്ടികളുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ജിടിബി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button