കനത്ത മഴ..വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് രണ്ടുപേർക്ക് പരിക്ക്…

കിളിമാനൂർ നഗരൂർ കോയിക്കമൂലയിൽ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് അമ്മയ്ക്കും മകനും പരുക്കേറ്റു. കോയിക്കമൂല സ്വദേശികളായ ദീപു (54), അമ്മ ലീല (80) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒരു മണിക്ക് പെയ്ത മഴയിലാണ് വീടിന്‍റെ മേൽക്കൂര തകർന്ന് വീണത്.വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന ദീപുവിനും അമ്മയ്ക്കും മേൽ മേൽക്കൂര തകർന്നു വീഴുകയായിരുന്നു.ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button