കനത്ത മഴ..മലമ്പുഴ ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ നാളെ തുറക്കും..അതീവ ജാഗ്രതാ നിർദേശം…

സംസ്ഥാനത്ത് മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്.വയനാട്ടിലും മട്ടന്നൂരിലും ശക്തമായ മഴയാണ് പെയ്യുന്നത്. മണ്ണിടിച്ചിൽ മേഖലയിലുള്ളവർക്ക് ജാഗ്രതാ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

ഇതിനിടെ, മലമ്പൂഴ ഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ റൂൾ കർവ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ നാളെ 07/10/2024 രാവിലെ എട്ടിന് തുറക്കുന്നതാണ്. കൂടാതെ പവർ ജനറേഷനും ആരംഭിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button