കനത്ത മഴ..പരീക്ഷകൾ മാറ്റിവെച്ചു….
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരള മീഡിയ അക്കാദമി പരീക്ഷകള്‍ മാറ്റിവെച്ചു. കേരള മീഡിയ അക്കാദമി നാളെ (31.07.2024) ആരംഭിക്കാനിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ജേണലിസം & കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്& അഡ്വര്‍ടൈസിംഗ് പരീക്ഷകളാണ് മാറ്റിവെച്ചത്.
പുതുക്കിയ സമയക്രമ പ്രകാരം ആഗസ്റ്റ് 5 മുതല്‍ 14 വരെ തിയറി പരീക്ഷകളും 29,30,31 തീയതികളില്‍ വൈവയും നടക്കും. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്താനാകാത്ത സാഹചര്യത്തിലാണിത്. പുതുക്കിയ ടൈം ടേബിള്‍ അക്കാദമി വെബ്സൈറ്റില്‍ ലഭിക്കും.