കനത്ത മഴ..പത്തനംതിട്ടയിലും ഇടുക്കിയിലും രാത്രികാല യാത്രക്ക് നിരോധനം..14 ജില്ലകളിലും മഴ മുന്നറിയിപ്പ്…
സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ടയിൽ രാത്രികാല യാത്ര നിരോധനം ഏർപ്പെടുത്തി. ഈ മാസം 30 വരെയാണ് നിരോധനം.വിനോദസഞ്ചാരകേന്ദ്രങ്ങളും അടയ്ക്കാൻ കളക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്.
അതേസമയം മറ്റന്നാൾ വരെ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അളവിൽ കൂടുതൽ മഴയാണ് പെയ്തത്. 69.6 മില്ലീലിറ്റർ മഴ ഒരു ദിവസം ലഭിക്കുന്നത്. ഡാമുകളിൽ അപകടകരമായ സ്ഥിതിയില്ല. ആവശ്യമായ വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.