കാറ്റും മഴയും കടൽക്ഷോഭവും….ട്രോളിംഗ് നിരോധനം തീരദേശത്തിന് ഇനി അതിജീവനകാലം…

അടിക്കടിയുള്ള കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മത്സ്യബന്ധനത്തിന് കടലിൽ പോകാൻ കഴിയാതായതോടെ തീരദേശവാസികളുടെ ജീവിതം ദുരിതത്തിലായി. കാറ്റും മഴയും കടൽക്ഷോഭവും ശക്തമായി തുടരുന്നതിനാൽ കടലിൽ പോകരുതെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകൾ വന്നുതുടങ്ങിയ നാൾ മുതൽ മത്സ്യത്തൊഴിലാളികൾ മാത്രമല്ല അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലാണ്. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ദുരിതകാലം കടന്നു പോകാൻ എന്തൊക്കെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുമെന്നും ഏതെല്ലാം ബാദ്ധ്യതകളിൽ കുടുങ്ങുമെന്നും നിശ്ചയമില്ലാതെ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. മോശം കാലാവസ്ഥ തീരദേശത്തെ തീരാദുരിതത്തിലാക്കിയിട്ടും ഇതിനെ അതിജീവിക്കാൻ സർക്കാർ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പണിയില്ലാതാവുന്ന തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നാളിതുവരെ ഇതിന് പരിഹാരം കണ്ടെത്താൻ അധികൃതർ തയാറാകുന്നില്ലായെന്നും പരാതിയുണ്ട്.

Related Articles

Back to top button