കനത്ത മഴ.. ട്രെയിനുകൾ വൈകിയോടുന്നു.. സമയക്രമത്തിനു മാറ്റം…

തിരുവനന്തപുരം: മഴ കനത്തതോടെ കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു. കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണി ആലപ്പുഴയിൽ നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന എക്സ്പ്രസ് ട്രെയിൻ (22640) ആറ് മണിക്കാണ് പുറപ്പെടുക. തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് ഇന്ന് വൈകിട്ട് 4.05 നാണ് പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്ക് മാത്രമേ പുറപ്പെടൂ. ഇന്ന് വൈകിട്ട് മൂന്ന് മണി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ടില്ല. നാലരയാണ് പുറപ്പെടാൻ മാറ്റി നിശ്ചയിച്ച സമയം.

Related Articles

Back to top button