കനത്ത മഴ..കുണ്ടള ഡാമിലെ ഷട്ടറുകള്‍ നാളെ തുറക്കും..ജാഗ്രത…
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കുണ്ടള ഡാമിലെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ 11 ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമിന്റെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കും. ഇതേതുടര്‍ന്ന് കുണ്ടളയാറിലെ നിലവിലെ ജലനിരപ്പ് 30 മുതല്‍ 70 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കലക്ടര്‍ മുന്നറിയിപ്പില്‍ പറഞ്ഞു. കുണ്ടളയാറിലെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.