കനത്ത മഴയിൽ വീടിലേക്ക് മണ്ണിടിഞ്ഞ് വീണു..വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്….
എറണാകുളം പള്ളിക്കരയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് തകര്‍ന്നു. മുട്ടം തോട്ടച്ചില്‍ ജോമോന്‍ മാത്യുവിന്റെ വീടാണ് തകര്‍ന്നത്.വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും തകര്‍ന്നു.ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്.വീട്ടിലുണ്ടായിരുന്നവര്‍ അല്‍പം സുരക്ഷിതമായ സ്ഥലത്തായിരുന്നു ഇരുന്നത്.അതിനാൽ വൻ അപകടം ഒഴിവായി.
വീടിന്റെ പുറകു വശത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. കിടപ്പുമുറിയടക്കം രണ്ട് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. അലമാല, കട്ടില്‍, ജനാല തുടങ്ങിയ സാധനങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.