കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി….മേയർ മൂന്നാറിൽ സുഖവാസത്തിന് പോയി…
തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച്ച. കനത്ത മഴയിൽ തിരുവനന്തപുരം നഗരം മുഴുവൻ വെള്ളക്കെട്ടിൽ. ജനങ്ങൾക്ക് വീടിനു പുറത്തിറങ്ങാൻ സാധിക്കാതെ ദുരിതത്തിൽ. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട മേയർ ആര്യ രാജേന്ദ്രൻ ഭർത്താവുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ മൂന്നാറിൽ. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും മകളും രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് മൂന്നാറിൽ എത്തിയത്. ശനിയാഴ്ച പുലർച്ചെ മൂന്നാറിലെത്തിയ മൂവരും ഇക്കാ നഗറിലെ സർക്കാർ അതിഥിമന്ദിരത്തിലാണ് താമസിച്ചത്. നഗരം വെള്ളത്തിൽ മുങ്ങി ജനം നെട്ടോട്ടമോടുമ്പോൾ നഗരമാതാവിൻ്റ സുഖവാസയാത്ര മറ്റൊരു വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.