കനത്തമഴ..ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് മരം വീണ് അപകടം…

പാലക്കാട് മുതുതല പറക്കാട് നാശം വിതച്ച് കനത്തമഴ. പ്രദേശത്ത് കനത്തമഴയിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കനത്ത മഴയിൽ മുതുതല പറക്കാട് റോഡിൽ ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. ഭാഗ്യത്തിന് ആളപായമില്ല. പ്രദേശത്ത് വൈദ്യുതി പോസ്റ്റുകളും പൊട്ടി വീണു. പാതയിൽ വലിയ തോതിലുള്ള ഗതാഗതം തടസപെട്ടിട്ടുണ്ട്.ഇതിനടുത്തായി തന്നെ ഒരു വീടിന് മുകളിലേക്ക് മരം കടപുഴകി വീണും അപകടം ഉണ്ടായി. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.

Related Articles

Back to top button