കനകമലയിൽ വൻ തീപിടിത്തം…
തൃശൂർ: കനകമലയിലെ കിഴക്കേമുക്ക് മലയിൽ തീപിടിത്തം. ഉച്ചയ്ക്ക് തുടങ്ങിയ തീപിടിത്തം വൈകുന്നേരമാണ് അണച്ചത്. സമീപത്തെ പടശേഖരത്തിൽ നിന്നാണ് മലയിലേക്ക് തീ പടർന്ന് പിടിച്ചത്. മലയ്ക്ക് സമീപത്ത് നിന്നും പുക വ്യാപിക്കുന്നത് കണ്ട് നാട്ടുകാരാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്. തുടർന്ന് ചാലക്കുടി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.പാടശേഖരത്ത് നിന്നും തീ പെട്ടെന്ന് മലയിലേക്ക് ആളി പടരുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ അണച്ചത്.