കത്വ ഭീകരാക്രമണം..ഒരു സൈനികന് കൂടി വീരമൃത്യു..മരിച്ച സൈനികരുടെ എണ്ണം അഞ്ചായി…

ജമ്മു കശ്മീരിലെ കത്വവയിലുണ്ടായ ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു.ഇതോടെ വീരമൃത്യു വരിച്ചവരുടെ എണ്ണം 5 ആയി. ആറ് സൈനികർക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആദ്യം ഗ്രനേഡ് എറിഞ്ഞ് ഭീകരർ പിന്നാലെ വെടിയുതിർക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു.കത്വവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം.പ്രദേശത്ത് ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ സൈനിക സംഘങ്ങൾ തിരിച്ചിട്ടുണ്ട്.

Related Articles

Back to top button