കണ്ണൂർ വിമാനത്താവള കമ്പനി ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം ഇന്ന്…

കണ്ണൂർ വിമാനത്താവള കമ്പനി ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം ഇന്ന്. ഓൺലൈനായാണ് ഇക്കുറിയും യോഗം ചേരുക. കിയാൽ ചെയർമാനായ മുഖ്യമന്ത്രി യോഗത്തിൽ സംസാരിക്കും. ഓൺലൈനിൽ യോഗം ചേരുന്നതിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് ഒരു വിഭാഗം ഓഹരി ഉടമകൾ പരാതി നൽകിയിരുന്നു. ഓഹരി ഉടമകളുടെ അറിയാനുളള അവകാശം ഇല്ലാതാക്കിയുളള നടപടിയെന്നാണ് ആരോപണം.പതിനെട്ടായിരം ഓഹരി ഉടമകൾ ഉളളതിൽ ആയിരം പേർക്ക് മാത്രമാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുക്കാനാവുക. കിയാലിലെ കെടുകാര്യസ്ഥതയെക്കുറിച്ച് പരാതിപ്പെടാൻ വേദി കിട്ടുന്നില്ലെന്നതടക്കമുള്ള ആക്ഷേപമാണ് ഓഹരി ഉടമകൾ മുന്നോട്ട് വയ്ക്കുന്നത്.

Related Articles

Back to top button