കണ്ണൂർ ബാലകൃഷ്ണൻ അന്തരിച്ചു
വെളളനാട്: പ്രശസ്ത നൃത്തസംഗീത നാടക നടനും കഥകളി ആശാനുമായ കണ്ണൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. ജന്മനാടായ കണ്ണൂരിൽ നിന്ന് കലാപ്രവർത്തനത്തിൻ്റെ ഭാഗമായി പതിറ്റാണ്ടുകൾക്ക് മുമ്പ് വെള്ളനാട് ഗ്രാമത്തിലെത്തി. പുരാണ നൃത്തസംഗീത നാടകങ്ങൾ സംവിധാനം ചെയ്തും അഭിനയിച്ചും പഠിപ്പിച്ചും വെള്ളനാട്ടുകാരുടെ പ്രീയപ്പെട്ട കലാകാരനായി. പിന്നിട് സ്ഥിരതാമസം വെള്ളനാടിലേക്ക് മാറ്റി.
വെള്ളനാട് കേന്ദ്രമാക്കി അദ്ദേഹം സ്ഥാപിച്ച കൈലാസ് ഡാൻസ് അക്കാദമി പുരാണകഥകൾ നൃത്തനാടകങ്ങളാക്കി നൂറുകണക്കിന് ഉത്സവ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: സ്വർണലത (നാടകനടി, നൃത്ത അധ്യാപിക). മക്കൾ: അനിൽകുമാർ, മായാ ശ്രീകാന്ത് (ശ്രീമൂകാംബിക നൃത്തവിദ്യാലയം, വെള്ളനാട്).
മരുമക്കൾ: ശാന്തകുമാരി, അഡ്വ. ശ്രീകാന്ത്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്.