കണ്ണൂര്‍ സെൻട്രൽ ജയിലിന് സമീപം സംശയം തോന്നി പൊലീസ് പരിശോധിച്ചു….കണ്ടെത്തിയത് എംഡിഎംഎ…

കണ്ണൂർ സെൻട്രൽ ജയിലിന് സമീപത്ത് നിന്ന് രണ്ട് യുവാക്കളെ നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയുമായി പൊലീസ് പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. സെൻട്രൽ ജയിലിന് സമീപത്ത് നിൽക്കുകയായിരുന്ന ഇവരെ പൊലീസുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. കണ്ണൂർ കൊറ്റാളി സ്വദേശി ഇർഫാൻ, മക്രേരി സ്വദേശി അഷിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവരിത് വിൽപ്പനയ്ക്കായി എത്തിച്ചതാണോ, അല്ല ഉപയോഗിക്കാനായി കൈവശം വച്ചതാണോയെന്ന് വ്യക്തമല്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button