കണ്ണൂരിൽ അയൽവാസിയെ അടിച്ച് കൊന്നു….

കണ്ണൂർ നമ്പ്യാർമൊട്ടയിൽ അയൽവാസിയെ അടിച്ച് കൊന്നു.പള്ളിക്കുന്ന് ഇടശേരിയിൽ അജയകുമാർ ആണ് മരിച്ചത്.സംഭവത്തിൽ അജയകുമാറിന്റെ അയൽവാസിയായ ദേവദാസിനെയും മക്കളെയും അറസ്റ്റ് ചെയ്തു.ഇവർക്കൊപ്പം ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയും കസ്റ്റഡിയിലാണ്.വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ വൈകിട്ട് ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇരുവരും തമ്മിൽ തർക്കം തുടങ്ങിയത്.ഇതിന്റെ തുടർച്ചയായി ദേവദാസും മക്കളുമെത്തി വീടിനു മുന്നിലെ റോഡിൽ വച്ച് ഹെൽമറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മർദിക്കുകയായിരുന്നു .ഗുരുതരമായി പരിക്കേറ്റ അജയകുമാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .

Related Articles

Back to top button