കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനം…വിമര്‍ശിച്ച് ബിനോയ് വിശ്വം….
തിരുവനന്തപുരം: കണ്ണൂര്‍ സിപിഐഎമ്മിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സിപിഐ. കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്‍ശിച്ചു. സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിന്റെ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. അവര്‍ക്ക് മാപ്പില്ലെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ മാനിക്കുമെന്നും ബിനോയ് വിശ്വം പ്രസ്താവനയില്‍ പറയുന്നു