കണ്ണില്ലാത്ത ക്രൂരത..വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ സാമൂഹിക വിരുദ്ധർ മുറിച്ച് മാറ്റി….
തൃശ്ശൂർ: പുന്നയൂർക്കുളം ചമ്മന്നൂരിൽ പോത്തിന്റെ വാൽ അജ്ഞാതർ മുറിച്ചു. ചമ്മന്നൂർ തൈപ്പറമ്പിൽ ഷഫീക്കിന്റെ പോത്തിന്റെ വാലാണ് മുറിച്ചത്.ഷഫീക്കിന്റെ വീടിനോട് ചേർന്ന പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാലാണ് സാമൂഹിക വിരുദ്ധർ അറുത്തത്.
രാത്രിയിലെത്തിയ സാമൂഹിക വിരുദ്ധർ പോത്തിനെ കെട്ടിയിരുന്ന കയർ, ചെറിയ ചെറിയ കഷ്ണങ്ങളാക്കുകയും പോത്തിന്റെ വാലിന്റെ ഭാഗം മുറിച്ചുകളയുകയും ചെയ്തു. ഇന്ന് രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് വടക്കേക്കാട് പോലീസിൽ പരാതി നൽകി.