കണക്കുകൂട്ടലിൽ ചെറിയ പിഴ… അല്ലെങ്കിൽ കേരളം നടുങ്ങിയേനെ….

തിരുവനന്തപുരം: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീയിട്ട കേസിൽ അറസ്റ്റിലായ ഷഹറൂഖ്‌ സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ ഇയാളെ കേരള പൊലീസിന് കൈമാറി.

ബോഗിയിലെ മുഴുവൻ യാത്രക്കാരും വെന്തുമരിക്കണമെന്ന ലക്ഷ്യമായിരുന്നു ഷഹറൂഖിനുണ്ടായിരുന്നതെന്നാണ് വിലയിരുത്തൽ. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഡിപ്പോ ഉൾപ്പടെയുള്ള പ്രദേശമാണ് എലത്തൂർ. തീ വലിയ തോതിൽ പടർന്നിരുന്നെങ്കിൽ വൻ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ട്രെയിൻ പാലത്തിന് നാടുവിലെത്തുമ്പോൾ തീയിടാനായിരുന്നു ഇയാളുടെ പദ്ധതി. അങ്ങനെയെങ്കിൽ തീ അതിവേഗം പടരുമ്പോൾ ഒന്നുങ്കിൽ തീയിൽ വെന്തുരുകുക, അല്ലെങ്കിൽ പാലത്തിൽ നിന്നും താഴേക്ക് ചാടുക എന്ന ഓപ്‌ഷൻ മാത്രമാകും യാത്രക്കാർക്ക് മുന്നിൽ ഉണ്ടാവുക. ഇത് തന്നെയാകും പ്രതിയും മനസ്സിൽ പ്ലാൻ ചെയ്തിട്ടുണ്ടാവുക. അങ്ങനെയെങ്കിൽ കേരളം വിറയ്ക്കുന്ന വാർത്തയായിരിക്കും വരിക. പാളിയത് ട്രെയിൻ ചെയിൻ വലിച്ച് നിർത്തിയ സമയവും സ്ഥലവുമാണ്.

തീവ്രവാദ ആക്രമണത്തിന് സമാനമായ സംഭവം ആണ് നടന്നിട്ടുള്ളത്. പ്രതിക്ക് മാനസികപ്രശ്‌നങ്ങളില്ല, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി. പ്രതിക്ക് ആറ് ഫോണുകള്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കത്തുന്ന ദ്രാവകം കേരളത്തില്‍നിന്ന് വാങ്ങിയതാണെന്ന് പ്രതി എടിഎസിനോട് സമ്മതിച്ചു. ഇത് ചെയ്യാന്‍ മറ്റൊരാള്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

Related Articles

Back to top button