കഠിനമായ വേദന…12 വയസ്സുകാരന്റെ മൂത്രാശയത്തിൽ….
ഒമ്പത് മണിക്കൂർ മൂത്രാശയത്തിൽ കഠിനമായ വേദന അനുഭവിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്-റേ പരിശോധനയിൽ 12 വയസ്സുകാരന്റെ മൂത്രാശയത്തിൽ തെർമോമീറ്റർ മൂത്രനാളിയിൽ കയറിയതായും അത് കുട്ടിയുടെ മൂത്രസഞ്ചിയിൽ പ്രവേശിച്ചതായും കണ്ടെത്തി. നീണ്ട ശസ്ത്രക്രിയയിലൂടെ 12 വയസ്സുകാരന്റെ മൂത്രാശയത്തിൽ നിന്ന് ഡോക്ടർമാർ തെർമോമീറ്റർ നീക്കം ചെയ്തു. സ്വയംഭോഗം ചെയ്യുന്നതിനിടയിൽ തെർമോമീറ്റർ ലിംഗത്തിൽ കയറിയതാകാമെന്ന് ഡോക്ടർമാർ പറഞ്ഞു.
താക്കോൽ-ദ്വാര ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ മൂത്രസഞ്ചിയിൽ നിന്ന് തെർമോമീറ്റർ പുറത്തെടുക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു. സെൻട്രൽ ചൈനയിലെ ചെങ്ഡു നഗരത്തിൽ നിന്നുള്ള കുട്ടിയെ ലോങ്ക്വാനിയിലെ ദി ഫസ്റ്റ് പീപ്പിൾസ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചത്. ലൈംഗിക സുഖത്തിനായാണ് തെർമോമീറ്റർ കയറ്റിയതെന്ന് കുട്ടി പറഞ്ഞതായി ഡോ. ചാങ്സിംഗ് കെ പറഞ്ഞു.