കഠിനമായ നടുവേദന… പരിശോധിച്ചപ്പോൾ….
കഠിനമായ നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപതിയിൽ പ്രവേശിപ്പിച്ചു. പരിശോധിച്ച ഡോക്ടർമാരാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത് പ്രാഥമിക പരിശോധനയിൽ നെഞ്ച്, വയറ് കരള്, ദഹന വ്യവസ്ഥ എന്നിവയുടെ പ്രശ്നമുള്ളതായി ഡോക്ടർമാർ കണ്ടെത്തി. എങ്കിലും രോഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഇവർക്ക് സാധിച്ചില്ല. പിന്നീടാണ് പറയുന്നത് മകളെ ഇറുക്കിയ ഞണ്ടിനെ ജീവനോടെ കഴിച്ച് പ്രതികാരം ചെയ്തുവെന്ന്. കിഴക്കൻ ചൈനയിൽ ആണ് സംഭവം 39കാരനായ ലൂവാണ് മകളെ ഇറക്കി ഞണ്ടിനെ ജീവനോടെ കഴിച്ചത്. അലർജിയുള്ള വല്ലതും കഴിച്ചു എന്ന് ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി തീറ്റ മത്സരത്തിന് എങ്ങാനും പങ്കെടുത്തു എന്ന് ഡോക്ടർമാർ ചോദിച്ച അപ്പോഴും ഇല്ല എന്ന് അദ്ദേഹം ആവർത്തിച്ചു അപ്പോഴാണ് ജീവനോടെ ഞണ്ടിനെ കഴിച്ച കാര്യം അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് ലൂയിനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം സംഭവം ഓർത്തെടുക്കുന്നത്. തന്റെ മകളെ കടിച്ചതിനെ പ്രതികാരം നടപടിയായി താനൊരു ഞണ്ടിനെ ജീവനോടെ കഴിച്ചു എന്നായിരുന്നു ലുവിന്റെ മറുപടി. തുടർന്ന് രക്തം പരിശോധിച്ചപ്പോഴാണ് ലൂവി അണുബാധ കണ്ടെത്തിയത്.