കട വരാന്തയിൽ കയറി നിന്ന വിദ്യാർത്ഥി ഇരുമ്പ് തൂണിൽ നിന്നും ഷോക്കേറ്റ് മരിച്ചതിൽ അന്വേഷണം വൈകുന്നുവെന്ന് പരാതി…..
കുട്ടിക്കാട്ടൂരിൽ മഴ നനയാതിരിക്കാൻ കട വരാന്തയിൽ കയറി നിന്ന വിദ്യാർത്ഥി ഇരുമ്പ് തൂണിൽ നിന്നും ഷോക്കേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം വൈകുന്നതിനെതിരെ കുടുംബം.കുറ്റക്കാരായ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കെതിരെ ഇത് വരെയും നടപടി സ്വീകരിക്കാത്തത് വേദനാ ജനകമാണെന്ന് മരിച്ച മുഹമ്മദ് റിജാസിന്റെ സഹോദരൻ റാഫി പ്രതികരിച്ചു. കുട്ടി മരിച്ച് 40 ദിവസം പിന്നിട്ടിട്ടും ഇതുവരെയും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും റാഫി പ്രതികരിച്ചു. മരണത്തിന് പിന്നാലെ നിയമ നടപടി സ്വീകരിക്കരുതെന്ന് കെഎസ്ഇ ബി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇനി നിയമ നടപടി തുടരാൻ ആണ് തീരുമാനം. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് റിജാസിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും റാഫി പ്രതികരിച്ചു.