കടൽക്ഷോഭം – സന്ദർശിക്കാനെത്തിയ രമേശ് ചെന്നിത്തലയെ തടഞ്ഞുവച്ച് നാട്ടുകാർ…
തൃക്കുന്നപ്പുഴയിൽ കടൽക്ഷോഭത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സ്ഥലം സന്ദർശിക്കാൻ എത്തിയ രമേശ് ചെന്നിത്തലയെ തടഞ്ഞുവെച്ച് നാട്ടുകാർ . കടൽ ഭിത്തി നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രമേശ് ചെന്നിത്തലയെ തടഞ്ഞ് വെച്ചത് . വിഷയത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂടി ഇടപെട്ടതോടെ നാട്ടുകാർ തമ്മിൽ കയ്യാങ്കളിയിലേക്കെത്തി .രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലാണ് തൃക്കുന്നപ്പുഴ.
ഇതേസമയം ഉച്ചയ്ക്കുശേഷം ശക്തമായ കടലാക്രമണം ആണ് തീരപ്രദേശത്ത് ഉണ്ടായത്.കേരളത്തിനും തമിഴ്നാടിനും ഉയർന്ന തിരമാല ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇന്ന് രാത്രി 11.30വരെ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണം രണ്ട് ദിവസം കൂടി തുടരാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട് .