കടൽക്ഷോഭം..എടവനക്കാട് തീരപ്രദേശത്ത് ഇന്ന് ഹർത്താൽ…

കടൽക്ഷോഭം തടയുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് എടവനക്കാട് തീരപ്രദേശത്ത് ഇന്ന് ഹർത്താൽ. കടൽക്ഷോഭം തടയുന്നതിന് നടപടികൾ ഒന്നുമില്ലാത്തതോടെയാണ് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

കടൽക്ഷോഭം തടയുന്നതിനായി ടെട്രോപ്പോഡ് സ്ഥാപിക്കണമെന്നാണ് എടവനക്കാട് പ്രദേശവാസികളുടെ ആവശ്യം. ആറുമാസത്തിനുള്ളിൽ ജോലികൾ തുടങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാത്തതോടെയാണ് ഹർത്താൽ നടത്തുന്നത്.

Related Articles

Back to top button