കട്ടപ്പന ഇരട്ടകൊലപാതക കേസ്.. പ്രതികളുമായി തെളിവെടുപ്പ് തുടങ്ങി…

ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസിലെ പ്രതികളുമായി തെളിവെടുപ്പ് തുടങ്ങി. മുഖ്യപ്രതി നിതീഷ്, രണ്ടാം പ്രതി വിഷ്ണു എന്നിവരെയാണ് വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ചത്. വിഷ്ണുവിന്റെ കാലിന് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നതിനാൽ ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് എത്തിക്കുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കാലിന് ഭേദമായതിന് പിന്നാലെ വിഷ്ണുവിനെ കഴിഞ്ഞ ദിവസം കട്ടപ്പന കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കട്ടപ്പന എസ് എച്ച് ഒ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെയുമായി തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പിനിടെ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയുമായിരുന്നു രണ്ടു പ്രതികളുടെയും പെരുമാറ്റം. വിജയനെ മറവു ചെയ്ത സ്ഥലം കോൺക്രീറ്റ് ചെയ്യുന്നതിനായി സമീപത്തെ സ്ഥലത്ത് നിന്നും ഇരുവരും ചേർന്ന് മണൽ മോഷ്ടിച്ചിരുന്നു. ഇരുപതേക്കറിലെ കടയിൽ നിന്നും സിമൻ്റ് മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കക്കാട്ടുകടയിലെ തെളിവെടുപ്പിന് ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തിയ സാഗര ജങ്ഷനിലെ വീട്ടിലും പ്രതികളെ എത്തിക്കുമെന്നാണ് സൂചന.

Related Articles

Back to top button