കടുത്ത വയറുവേദന…തടവുകാരനായ യുവാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത്…
ജയിൽ തടവുകാരനായ മുഹമ്മദ് സുഹൈലിന് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ജയിൽ ഡോക്ടർമാരുടെ അടുത്തേക്ക് പരിശോധനക്കെത്തി . ജയിലിലെ ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. വയറുവേദന കൂടിവന്നു. തുടർന്ന് പോലീസ് സുഹൈലിനെ
ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിശദ പരിശോധനയും സ്കാനിംഗും നടത്തിയ ഡോക്ടർമാർ സുഹൈലിന്റെ വയറിനുള്ളിലെ സാധനങ്ങൾ കണ്ട് അമ്പരന്നു. ഇയാളുടെ വയറിനുള്ളിൽ ഷേവിംഗ് ബ്ലേഡും ആണികളും, രണ്ട് ചെറിയ റബ്ബർ ബോളുകളും പ്ലാസ്റ്റിക് പാക്കറ്റുകളും മറ്റ് ചെറിയ വസ്തുക്കളും കണ്ടെത്തി. വയറ്റിൽ നിന്ന് ഡോക്ടർമാരുടെ സംഘം എൻഡോസ്കോപ്പിയിലൂടെ ഇതെല്ലാം പുറത്തെടുത്തു. വയറ്റിൽ കണ്ടെത്തിയ പ്ലാസ്റ്റിക് പാക്കറ്റുകളിൽ കഞ്ചാവ് ഉണ്ടെന്ന സംശയത്തെ തുടർന്ന് ലാബിലേക്ക് അയച്ചു. തടവുകാരന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. ഹൈദരാബാദ് ചഞ്ചൽഗുഡ ജയിലിലെ തടവുകാരനാണ് മുഹമ്മദ് സുഹൈൽ.