കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റസ്‌ക്യൂ ഗാര്‍ഡുമാരെ അധികമായി നിയമിക്കുമെന്ന് ഫിഷറീസ് ഡയറക്ടര്‍…

ആലപ്പുഴ : കൊല്ലം, ആലപ്പുഴ ഫിഷറീസ് സ്റ്റേഷനുകളില്‍ ട്രോളിംഗ് നിരോധന സമയത്ത് കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി റസ്‌ക്യൂ ഗാര്‍ഡുമാരെ അധികമായി നിയമിച്ച് സംവിധാനം ഒരുക്കിയതായി ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. ഹാര്‍ബറില്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്ഥിരം സംവിധാനം ആവശ്യപ്പെട്ട് നേരത്തെ കെ.സി.വേണുഗോപാല്‍ എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് പ്രാവീണ്യം നേടിയ 12 മുതല്‍ 8 എണ്ണംവരെയുള്ള റസ്‌ക്യൂ ഗാര്‍ഡുമാരെ അധികമായി നിയമിക്കുന്നതിന് അതാത് ജില്ലാകേന്ദ്രങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമെ 2023-24 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 9 ഫിഷറീസ് സ്റ്റേഷനുകളിലും ഓരോ റെസ്‌ക്യൂ യൂണിറ്റുകള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഓരോ എഫ് ആര്‍ പി യാനങ്ങളും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പ്രവര്‍ത്തനഷമമാക്കുന്നതാണെന്നും അറിയിച്ചു. ഇതിന് പുറമെ നീണ്ടകര,തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനുകകളില്‍ കടല്‍ പട്രോളീംഗിനായി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മൂന്നോളം ബോട്ടുകള്‍ വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

Related Articles

Back to top button