കടല്‍ഭിത്തി നിര്‍മ്മിച്ച് കടലാക്രമണം തടയാന്‍ ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വേണുഗോപാല്‍…..
ആലപ്പുഴ : കടല്‍ഭിത്തി നിര്‍മ്മിച്ച് കടലാക്രമണം തടയാന്‍ ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു.അമ്പലപ്പുഴ പടിഞ്ഞാറെ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ കെ.സി.വേണുഗോപാല്‍ എം.പി സന്ദര്‍ശിച്ചു.പുന്നപ്ര നർബോ ന , ഫിഷ് ലാൻ്റിംഗ്, വളഞ്ഞവഴി,നീര്‍ക്കുന്നം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച എം.പി സ്ഥിതിഗതികള്‍ വിലയിരുത്തി. ജനപ്രതിനിധികളും റനവന്യൂ ഉദ്യോഗസ്ഥരും മറ്റുനേതാക്കളും എംപിയോടൊപ്പമുണ്ടായിരുന്നു. ജില്ലാ വികസന സമിതി യോഗത്തിന് ശേഷമാണ് കെ.സി.വേണുഗോപാല്‍ തീരദേശപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
കടലാക്രമണം രൂക്ഷമായ പ്രദേശത്ത് അടിയന്തരമായി കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നും ഇനിയും കടല്‍ കൂടുതല്‍ കയറുന്നത് തടയാനുള്ള പ്രതിരോധ സംവിധാനം എത്രയും വേഗം ക്രമീകരിക്കണമെന്നും കെ.സി.വേണുഗോപാല്‍ എം.പി അഭിപ്രായപ്പെട്ടു. കടലാക്രമണം തടയുന്നതിനുള്ള ടെട്രാപോഡുകൾ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തരമായി ഏർപ്പെടുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ ഒപ്പം ഉണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് എം.പി നിർദ്ദേശം നൽകി.
കടല്‍ഭിത്തിയില്ലാത്ത പ്രദേശത്തെ വീടുകള്‍ കടല്‍ കൊണ്ടുപോകുന്ന സാഹചര്യമാണ്. കുറച്ച് ഭാഗത്ത് മാത്രമാണ് കടല്‍ഭിത്തിയുള്ളത്. സാധാരണക്കാരാണ് അവിടെ താമസിക്കുന്നത്. പത്തുലക്ഷം രൂപമാത്രമാണ് സ്ഥലം ഒഴിഞ്ഞ് പോകുന്നതിന് പ്രഖ്യാപിച്ചത്. ആ തുകയക്ക് സ്ഥലം വാങ്ങി വീടുവെയ്ക്കാന്‍ കഴിയില്ല. ഗൗരവകരമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.
തീരപ്രദേശവാസികളുടെ ദുരിതം ജലസേചനവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. സഹായിക്കാമെന്ന ഉറപ്പ് മന്ത്രി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.