കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി…
വർക്കല: പാപനാശം ഹെലിപ്പാഡ് കുന്നിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി പൊലീസിനോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മൂന്നു യുവാക്കൾ ചേർന്ന് തന്നെ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്ന് യുവതി പൊലീസിനോട് പറഞ്ഞു. സുഹൃത്തായ യുവാവിനൊപ്പമാണ് യുവതി എത്തിയത്. എന്നാൽ, ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം മൂന്നു യുവാക്കൾ ചേർന്ന് നാല് ദിവസത്തോളം പലയിടങ്ങളിൽ കൊണ്ടുപോയി പിഡിപ്പിച്ചെന്ന് യുവതി വർക്കല പൊലീസിന് മൊഴി നൽകി.
യുവാക്കളിൽ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്നും ഇവരിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ള തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. ഇവർക്കൊപ്പമുണ്ടായിരുന്ന തിരുനെൽവേലി സ്വദേശി ദിനേശൻ എന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാശ്രമമെന്ന് കരുതിയ കേസിലാണ് യുവതിയുടെ മൊഴി നിർണായകമായത്. ബന്ധുക്കൾ സ്ഥലത്തെത്തി യുവതിയെ നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി കൊണ്ടുപോയി.