കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി..മുടിയിൽ പിടച്ച് സാഹസികമായി രക്ഷപ്പെടുത്തി കാർ ഡ്രൈവർ….

കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ക്യാബ് ഡ്രൈവറും ട്രാഫിക് പോലീസും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു.സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.അടൽ സേതു പാലത്തിൽ നിന്നുമാണ് . 57 കാരിയായ സ്ത്രീ കടലിലേക്ക് ചാടാൻ ശ്രമിച്ചത്.സ്ത്രീയുടെ മുടിയില്‍ പിടിച്ച് വലിച്ചാണ് ക്യാബ് ഡ്രൈവറും ട്രാഫിക് പോലീസും കൂടി സാഹസികമായ രക്ഷപ്പെടുത്തിയത്. പാലത്തില്‍ ഒരു കാര്‍ നിര്‍ത്തിയതായും യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായും വിവരം ലഭിച്ചതിന് പിന്നാലെയാണ് സംഭവ സ്ഥലത്ത് ട്രാഫിക് പോലീസ് എത്തിയത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ അടൽ സേതുവിന്‍റെ കൈവരിയിൽ ഒരു സ്ത്രീ ഇരിക്കുന്നതും. റോഡില്‍ ഒരു ടാക്സി കാറും ഡ്രൈവറും നില്‍ക്കുന്നതും കാണാം. ഇരുവരുടെയും അടുത്തേക്ക് ട്രാഫിക് പോലീസിന്‍റെ ജീപ്പ് എത്തുമ്പോള്‍ സ്ത്രീ പെട്ടെന്ന് കടലിലേക്ക് ചാടാൻ ശ്രമിച്ചു. എന്നാല്‍ ക്യാബ് ഡ്രൈവര്‍ ഒരു നിമിഷം പോലും കളയാതെ പാലത്തിന്‍റെ കൈവരിക്കുള്ളിലൂടെ കൈ നീട്ടി അവരുടെ തലമുടിയില്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാം. മുടിയില്‍ നിന്നും ക്യാബ് ഡ്രൈവറുടെ കൈ വിടുവിക്കാന്‍ സ്ത്രീ ശ്രമിക്കുന്നതിനിടെ നാല് ട്രാഫിക് പോലീസുകാര്‍ ഓടിയെത്തി അവരെ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

Related Articles

Back to top button